മുംബൈ: രാജ്യാന്തര ക്രിക്കറ്റിലെ നൂറ് സെഞ്ചുറികളെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ചരിത്ര നേട്ടത്തിന് ഇന്ന് അഞ്ച് വയസ്സ്. 2012ല്‍ ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരായിരുന്നു സച്ചിന്റെ നേട്ടം. 147 പന്തില്‍ 114 റണ്‍സാണ് സച്ചിന്‍ മത്സരത്തില്‍ കുറിച്ചത്.ടെസ്റ്റ് ക്രിക്കറ്റില്‍ 51 ഉം ഏകദിനത്തില്‍ 49 സെഞ്ച്വറികളുമാണ് സച്ചിന്‍ അടിച്ചിട്ടുണ്ട്.
1990 ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു സച്ചിന്റെ ആദ്യ രാജ്യാന്തര സെഞ്ചുറി. 99ആം സെഞ്ച്വറിക്ക് ശേഷം ഒരു വര്‍ഷത്തിന്റെയും നാല് മാസത്തിന്റെയും കാത്തിരിപ്പിനൊടുവിലാണ് സച്ചിന്‍ നൂറാം സെഞ്ച്വറിയിലെത്തിയത്.എന്നാല്‍ ഇന്ത്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് അഞ്ച് വിക്കറ്റിന് തോറ്റു.
ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ച്വറി, ഏറ്റവും കൂടുതല്‍ റണ്‍സ് തുടങ്ങിയ റെക്കോര്‍ഡുകള്‍ സച്ചിന് സ്വന്തമാണ്. ഏകദിന ക്രിക്കറ്റില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി കുറിച്ച താരവും സച്ചിന്‍ തന്നെ. 2013ലാണ് ഇതിഹാസ താരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

