മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര നഷ്ടത്തിന് പിന്നാലെ ഓസ്ട്രേലിയന്‍ ടീമിൽ അഴിച്ചുപണി ഉറപ്പായി. രണ്ടാം ടെസ്റ്റിൽ കളിച്ച നാലു പേര്‍ക്ക് മാത്രമേ അടുത്ത മത്സരത്തിൽ സ്ഥാനം ഉറപ്പുള്ളൂവെന്ന് ഓസീസ് കോച്ച് ഡാരന്‍ ലീമാന്‍ വ്യക്തമാക്കി. എ ബി ഡിവിലിയഴ്സും ഡെയ്ൽ സ്റ്റെയിനും ഇല്ലാതിരുന്നിട്ടും ദക്ഷിണാഫ്രിക്ക അനായാസമാണ് ഓസ്ട്രേലിയയെ എറിഞ്ഞിട്ടത്.
പെര്‍ത്തിൽ തലകുനിച്ച ഓസ്ട്രേലിയ ഹൊബാര്‍ട്ടിൽ എത്തിയപ്പോള്‍ രണ്ട് ഇന്നിംഗ്സിലുമായി രണ്ടക്കം കണ്ടത് അഞ്ച് ബാറ്റ്സ്മാന്മാര്‍ മാത്രം. നാണംകെട്ട തോൽവിക്ക് പിന്നാലെയാണ് ഓസല്ട്രേലിയന്‍ ടീമിൽ മാറ്റം അനിവാര്യമാണെന്ന് കോച്ച് വ്യക്തമാക്കിയത്.
ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക് ജോഷ് ഹെയ്സൽവുഡ് എന്നീ നാലു പേര്‍ക്ക് മാത്രമേ അഡ്‌ലെയ്ഡ് ടെസ്റ്റിൽ സ്ഥാനം ഉറപ്പുള്ളൂവെന്നും കോച്ച് തുറന്നടിച്ചു.
പേസര്‍മാരൊഴികെ ഉള്ളവരോട് ആഭ്യന്തരക്രിക്കറ്റിലേക്ക് മടങ്ങാനും നിര്‍ദേശിച്ചിട്ടണ്ട്. ആഡം വോജസ്, കാലം ഫെര്‍ഗ്യൂസന്‍, വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവില്‍, സ്പിന്നര്‍ നേഥന്‍ ലിയോൺ എന്നിവര്‍ ടീമിന് പുറത്തുപോകുമെന്നാണ് സൂചന. തനിക്ക് കുറച്ചുകൂടി മികച്ച ടീമിനെ നല്‍കണമെന്ന് സെലക്ടര്‍മാരോട് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ മാസം 24ന് തുടങ്ങുന്ന അവസാന ടെസ്റ്റിനുള്ളള ടീമിനെ ഞായറാഴ്ചയാകും പ്രഖ്യാപിക്കുക.
കഴിഞ്ഞ ഫെൂബ്രുവരിക്ക് ശേഷം ഓസ്ട്രേലിയ ടെസ്റ്റ് മത്സരമൊന്നും ജയിച്ചിട്ടില്ല. ലീമാന്റെ കാലാവധി 2019 വരെയാണെങ്കിലം തുടര്‍തോൽവികളില്‍
ക്രിക്കറ്റ് ഓസ്ട്രേലിയ അതൃപ്തി അറിയിച്ചിട്ടുണ്ട്.
