വിക്ടോറിയ സിറ്റി: ഹോങ്കോംഗ് സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിഫൈനലില്‍. ചൈന ഓപ്പണ്‍ ചാംപ്യയായ അകാനി യാമാഗുച്ചിയെ സിന്ധു ഏകപക്ഷീയമായ ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. 21-12, 21-19 എന്ന സ്കോറിനായിരുന്നു സിന്ധുവിന്‍റെ ജയം. ടൂര്‍ണമെന്‍റില്‍ സിന്ധു രണ്ടാം സീഡും യാമാഗുച്ചി അഞ്ചാം സീഡുമാണ്. 

ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിന്ധുവിന് ഹോങ്കോങ് സൂപ്പർസീരീസ് കിരീടം നേടിയെങ്കിൽ മാത്രമെ മുന്നേറാനാകുകയുള്ളു. അതേസമയം മറ്റൊരു ഇന്ത്യൻ താരം സൈന നേവാൾ ചാംപ്യന്‍ഷിപ്പിൽനിന്ന് നേരത്തെ പുറത്തായിരുന്നു.