ഏഷ്യ ബാഡ്മിന്‍റൺ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ചൈനയിലെ വുഹാനിൽ തുടക്കം. പി വി സിന്ധു , സൈന നെഹ് വാള്‍ എന്നിവരിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. ആദ്യ റൗണ്ടില്‍ സിന്ധു ഇന്തോനേഷ്യയുടെ ദിനാര്‍ ഓസ്റ്റിനെയും സൈന ജപ്പാന്റെ സയാക സാട്ടോയെയും നേരിടും.

എട്ടാം നമ്പര്‍ താരമായ സൈന ജാപ്പനീസ് താരത്തിനെതിരെ ഇതിന് മുന്‍പ് കളിച്ച ഏഴ് മത്സരങ്ങളില്‍ ആരിലും ജയിച്ചിരുന്നു. മലയാളിതാരം എച്ച് എസ് പ്രണാോയ്, അജയ് ജയറാം എന്നിവരും മത്സരിക്കുന്നുണ്ട്. പ്രണോയ് എട്ടാം സീഡായ ഹോംഗ് കോംഗ് താരം ലോംഗ് ആന്‍ഗസിനെ നേരിടും. മലേഷ്യ, സിംഗപ്പൂര്‍ ഓപ്പണുകളില്‍ പ്രണോയ് കളിച്ചിരുന്നില്ല.