ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ഫുട്ബോളിന് വിലക്ക് ഏര്‍പ്പെടുത്തി ഫിഫ. പാകിസ്ഥാന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് സ്വതന്ത്ര്യ ഭരണ സംവിധാനം ഇല്ലാത്തതിനാല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഫിഫയില്‍ നിന്ന് പാകിസ്ഥാന് ലഭിക്കുന്ന എല്ലാ സഹായവും നിലയ്ക്കും.
ഇതിനോടൊപ്പം ഏതെങ്കിലും അന്താരാഷ്ട്ര മത്സരത്തില്‍ പന്തുതട്ടുവാന്‍ പാകിസ്ഥാന്‍ ദേശീയ ഫുട്ബോള്‍ ടീമിന് സാധിക്കില്ല. ഇപ്പോഴും പാകിസ്ഥാന്‍ സുപ്രീംകോടതി നിയമിച്ച ഭരണസമിതിയാണ് പാകിസ്ഥാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഭരിക്കുന്നത്.
ദേശീയ ഫുട്ബോള്‍ സംഘടന സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കണം എന്നാണ് ഫിഫയുടെ നിയമം. ഇത് ലംഘിക്കപ്പെട്ടതിനാലാണ് ഫിഫയുടെ വിലക്ക് എന്ന് റോയിട്ടെര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫിഫ ലോക റാങ്കിംഗില്‍ 200 സ്ഥാനത്താണ് പാകിസ്ഥാന്‍. മാത്രവുമല്ല 2015ന് ശേഷം പാകിസ്ഥാന്‍ ഒരു അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരം പോലും കളിച്ചിട്ടില്ല.
