ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പാക്കിസ്ഥാന്‍ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. പരമ്പര നേട്ടത്തോടെ നാലാം റാങ്കില്‍ ന്യൂസിലന്‍ഡ് തങ്ങളുടെ നില ഭദ്രമാക്കി.

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പാക്കിസ്ഥാന്‍ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. പരമ്പര നേട്ടത്തോടെ നാലാം റാങ്കില്‍ ന്യൂസിലന്‍ഡ് തങ്ങളുടെ നില ഭദ്രമാക്കി.

95 റേറ്റിംഗ് പോയന്റുമായി ആറാം സ്ഥാനക്കാരായാണ് പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കിറങ്ങിയത്. എന്നാല്‍ തോല്‍വിയോടെ 92 റേറ്റിംഗ് പോയന്റുമായി ഏഴാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് സ്വന്തമാക്കിയാല്‍ ന്യൂസിലന്‍ഡിന് 109 റേറ്റിംഗ് പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ അവസരമുണ്ട്.

116 റേറ്റിംഗ് പോയന്റുമായി ഇന്ത്യ തന്നെയാണ് റാങ്കിംഗില്‍ തലപ്പത്ത്. 108 റേറ്റിംഗ് പോയന്റുള്ള ഇംഗ്ലണ്ട് രണ്ടാമതും 106 റേറ്റിംഗ് പോയന്റുള്ള ദക്ഷിണാഫ്രിക്ക മൂന്നാമതുമാണ്. 102 റേറ്റിംഗ് പോയന്റുള്ള ഓസ്ട്രേലിയ അഞ്ചാം സ്ഥാനത്താണ്.