ലാഹോര്‍: രണ്ടു കാലില്‍ നിലയുറപ്പിച്ച് പന്തടിച്ചകറ്റുന്ന ഗെയിമെന്നാണ് ക്രിക്കറ്റിനെ കുറിച്ചുള്ള സങ്കല്‍പം. ഫൂട്ട്‌വര്‍ക്കുകളില്‍ കേന്ദ്രീകരിച്ച് കളിക്കുന്ന കോപ്പി ബുക്ക് ഷോട്ടുകളാണ് ക്രിക്കറ്റിന്‍റെ സൗന്ദര്യം. അതിനാല്‍ ഒറ്റക്കാലില്‍ നിന്ന് ക്രിക്കറ്റ് കളിക്കുകയെന്നത് കളിക്കാര്‍ക്ക് അത്ര എളുപ്പമല്ല. എന്നാല്‍ ഒറ്റക്കാലില്‍ ക്രിക്കറ്റ് കളിക്കുന്ന പാക്കിസ്ഥാന്‍ യുവാവിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടി.
ശാരീരിക വെല്ലുവിളികളെ മറികടന്ന് അനായാസാണ് പേസ് ബൗളിംഗിനെ ഇയാള്‍ നേരിടുന്നത്. മികച്ച ഷോട്ടുകള്‍ കളിക്കണമെങ്കില്‍ രണ്ട് കാലുകള്‍ നിര്‍ബന്ധമല്ലെന്നും ഇയാള്‍ തെളിയിക്കുന്നു. ഒറ്റക്കാലില്‍ മുന്നോട്ട് കയറി പന്തടിച്ചകറ്റാന്‍ ശ്രമിക്കുന്ന യുവാവ് ഓരോ പന്തിലും വേദനകള്‍ ബൗണ്ടറിക്ക് പുറത്തേക്ക് അടിച്ചകറ്റി ക്രിക്കറ്റിന് പുതിയ നിര്‍വ്വചനങ്ങള്‍ ചമയ്ക്കുകയാണ്.
