ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ പ്രകടനങ്ങളെ പ്രശംസിക്കുകയാണ് എല്ലാവരും. വിരാട് കോലിയെ പ്രശംസിച്ച് പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് താരങ്ങളും രംഗത്ത് എത്തിയിരിക്കുയാണ്. സെയ്‍ദ, കൈനത് തുടങ്ങിയ പാക് ക്രിക്കറ്റര്‍മാരാണ് വിരാട് കോലിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. വിരാട് കോലി ശരിക്കും ജീനിയസ് ആണെന്ന് സെയ്‍ദ പറയുന്നു. കോലി എന്തുതാരം താരമാണെന്നാണ് കൈനത് പറയുന്നത്.

ദക്ഷിണാഫ്രിക്കയ്‍ക്ക് എതിരെയുള്ള ഏകദിന പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ 96 പന്തുകളില്‍ നിന്ന് രണ്ട് സിക്സറും 19 ഫോറുകളും ഉള്‍പ്പടെ 129 റണ്‍സ് എടുത്ത് വിരാട് കോലി പുറത്താകാതെ നിന്നിരുന്നു. ഏകദിനത്തില്‍ 35 സെഞ്ച്വറികളാണ് വിരാട് കോലി നേടിയിരിക്കുന്നത്. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രാണ് വിരാട് കോലിക്ക് മുന്നിലുള്ളത്.