പാലാ: സംസ്ഥാന സ്കൂൾ കായികോത്സവത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് 31 ഫൈനൽ നടക്കും. ഫീൽഡിൽ ജൂനിയർ പെൺകുട്ടികളുടെ ഹാമർത്രോയും ട്രാക്കിൽ ജൂനിയർ പെൺകുട്ടികളുടെ 1500 മീറ്ററുമാണ് ആദ്യ ഫൈനൽ. 4 X 100 മീറ്റർ റിലേയും ഹർഡിൽസ് മത്സരങ്ങളുമാണ് ഇന്നത്തെ പ്രധാന ആകർഷണം. രണ്ടാം ദിവസം  മത്സരങ്ങൾ അവസാനിച്ചപ്പോൾ 97 പോയിന്‍റുമായി പാലക്കാട് ഒന്നാം സ്ഥാനത്തെത്തി. 96 പോയിന്‍റുള്ള എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരമാണ്
മൂന്നാം സ്ഥാനത്ത്. സ്കൂൾ വിഭാഗത്തിൽ 37 പോയിന്റുള്ള പാലക്കാട് കല്ലടി സ്കൂൾ ആണ് ഒന്നാമത്. 31 പോയിന്റോടെ പറളി രണ്ടാം സ്ഥാനത്തും 30 പോയിന്റോടെ കോതമംഗലം മാർ ബേസിൽ മൂന്നാം സ്ഥാനത്തുമാണ്.