അവസാന ടെസ്റ്റില്‍ നിന്നും ഗൗതം ഗംഭീറിനെ ഒഴിവാക്കി പകരം ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ എത്തിച്ചിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാര്‍ത്ഥീവ് ഇന്ത്യന്‍ ടീമിലെത്തുന്നത്. 2008 ലാണ് പാര്‍ത്ഥീവ് അവസാനമായി ഇന്ത്യന്‍ ടെസ്റ്റ് ടീം ജഴ്‌സി അണിയുന്നത്.
20 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള പാര്‍ത്ഥീവ് 29.63 ശരാശരിയില്‍ 683 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. 2002 ല്‍ തന്‍റെ 16-മത്തെ വയസ്സിലായിരുന്നു പാര്‍ത്ഥീവ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. എന്നാല്‍ സ്ഥിരത പുലര്‍ത്താത്തതാണ് താരത്തിന് തിരിച്ചടിയാകുകയായിരുന്നു.
