സെഞ്ച്യൂറിയന്‍: സെഞ്ച്യൂറിയനില്‍ ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് സംരക്ഷകനാണ് പാര്‍ത്ഥീവ് പട്ടേല്‍. വളരെക്കാലത്തിന് ശേഷം ഇന്ത്യന്‍ നിരയിലേക്ക് തിരിച്ചെത്തിയ താരം അപൂര്‍വ്വമായ ചില നേട്ടങ്ങളും കൈവരിച്ചു.

ഇപ്പോള്‍ ടീമിലെ ഏറ്റവും സീനിയര്‍ താരമാണ് പാര്‍ത്ഥീവ്.16 വര്‍ഷത്തെ കരിയറില്‍ 23 ടെസ്റ്റുകളും 38 ഏകദിനങ്ങളും കളിച്ച താരമായിരുന്നു എംഎസ് ധോണിക്ക് മുമ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍.

എന്നാല്‍ ഇതൊക്കെയാണെങ്കിലും തെറ്റ് തെറ്റാല്ലാതാകുന്നില്ലല്ലോ. മത്സരത്തിന്‍റെ മൂന്നാം ദിവസം ഇതുവരെ ആയസരഹിതമായ മൂന്ന് ക്യാച്ചുകളാണ് പാര്‍ത്ഥിവ് വിട്ടു കളഞ്ഞത്. അതിനാല്‍ തന്നെ ഈ സീനിയര്‍ താരത്തെ ട്രോളി കൊല്ലുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

Scroll to load tweet…
Scroll to load tweet…