ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനായി പാട്രിക് വാന്‍ ആന്‍ഹോള്‍ട്ട് നേടിയ അതിഗംഭീര ഗോള്‍ ഓഫ് സൈഡാണെന്ന് ആരോപണം. പ്രീമിയര്‍ ലിഗില്‍ ബോണ്‍സ്‌മൗത്തിനെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തിലായിരുന്നു ആന്‍ഹോള്‍ട്ട് മനോഹരമായ ഹോള്‍ നേടിയത്.
ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനായി പാട്രിക് വാന്‍ ആന്‍ഹോള്‍ട്ട് നേടിയ അതിഗംഭീര ഗോള്‍ ഓഫ് സൈഡാണെന്ന് ആരോപണം. പ്രീമിയര്‍ ലിഗില്‍ ബോണ്‍സ്‌മൗത്തിനെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തിലായിരുന്നു ആന്‍ഹോള്‍ട്ട് മനോഹരമായ ഹോള്‍ നേടിയത്.
എന്നാല്‍ വില്‍ഫ്രസ് സാഹയില്‍ നിന്ന് പന്ത് സ്വീകരിക്കുമ്പോള്‍ ആന്‍ഹോള്‍ട്ട് വ്യക്തമായും ഓഫ് സൈഡായിരുന്നുവെന്ന് ദൃശ്യങ്ങള്‍ തെളിയിക്കുന്നു. പ്രീമിയര്‍ ലീഗില്‍ വീഡിയോ അസിസ്റ്റ് റഫറി സിസ്റ്റം ഉപയോഗിക്കാത്തതിനെതിരെയുള്ള ചര്‍ച്ചക്കും ഈ ഗോള്‍ തുടക്കമിട്ടിട്ടുണ്ട്.
എന്തായാലും ആന്‍ഹോള്‍ട്ടിന്റെ വിവാദഗോളും ക്രിസ്റ്റ്ല്‍ പാലസിനെ തുണച്ചില്ല. മത്സരത്തില്‍ ബോണ്‍സ്‌മൗത്ത് 2-1ന് ജയിച്ചു.
