Asianet News MalayalamAsianet News Malayalam

പിസിബി പറയുന്നു; പാക്കിസ്ഥാനും വേണം ഒരു രാഹുല്‍ ദ്രാവിഡിനെ

അസൂയാവഹമായ നേട്ടമാണ് ഇന്ത്യന്‍ ജൂനിയര്‍ ക്രിക്കറ്റ് രംഗം രാഹുല്‍ ദ്രാവിഡിന് കീഴില്‍ സ്വന്തമാക്കിയത്. നിരവധി യുവതാരങ്ങള്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഉയര്‍ന്നുവന്നു. ഏതൊരു ക്രിക്കറ്റ് ടീമും കൊതിക്കും അദ്ദേഹത്തെ പോലൊരു പരിശീലകനെ. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ചിന്തിച്ചത് അതുതന്നെയാണ്.

PCB searching another Rahul Dravid for coaching department
Author
Karachi, First Published Feb 13, 2019, 5:53 PM IST

കറാച്ചി: അസൂയാവഹമായ നേട്ടമാണ് ഇന്ത്യന്‍ ജൂനിയര്‍ ക്രിക്കറ്റ് രംഗം രാഹുല്‍ ദ്രാവിഡിന് കീഴില്‍ സ്വന്തമാക്കിയത്. നിരവധി യുവതാരങ്ങള്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഉയര്‍ന്നുവന്നു. ഏതൊരു ക്രിക്കറ്റ് ടീമും കൊതിക്കും അദ്ദേഹത്തെ പോലൊരു പരിശീലകനെ. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ചിന്തിച്ചത് അതുതന്നെയാണ്. ദ്രാവിഡിനെ പോലെ ഒരു പരീശിലകനെയാണ് ജൂനിയര്‍ താരങ്ങളെ പരിശീലിപ്പിക്കാന്‍ പാക്കിസ്ഥാന്‍ നിയമിക്കുന്നത്. 

മുന്‍ പാക്കിസ്ഥാന്‍ താരം യൂനിസ് ഖാനെ പാക്കിസ്ഥാന്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലക സ്ഥാനം ഏല്‍പ്പിക്കാനാണ് പിസിബിയുടെ തീരുമാനം. നേരത്തെ യൂനിസ് ഖാന്‍ പരിശീലകനാവാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. 2017ലാണ് 41കാരന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 

പാക്കിസ്ഥാന്‍ അണ്ടര്‍ 19 പരിശീലകരെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണ് പിസിബി. എന്നാല്‍ യൂനിസ് ഖാന്‍ വന്നാല്‍ ഇക്കാര്യത്തില്‍ ഒരു മാറ്റമുണ്ടാകുമെന്നാണ് പിസിബി പ്രതീക്ഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios