ലണ്ടന്‍: കൂടുമാറ്റ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ലിവർപൂള്‍ സ്‌ട്രൈക്കര്‍ ഫിലിപ് കുടീഞ്ഞോ. ബ്രസീലിയൻ താരം ഫിലിപെ കുടീഞ്ഞോയെ 142 ദശലക്ഷം പൗണ്ടിന് ബാഴ്സലോണയ്ക്ക് നൽകാൻ ലിവർപൂൾ തീരുമാനിച്ചു. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ട്രാൻസ്ഫർ തുകയാണിത്. 2013ൽ ഇന്‍റർ മിലാനിൽ നിന്നാണ് 25കാരനായ കുടീഞ്ഞോ ലിവർപൂളിൽ എത്തിയത്. ഈ സീസൺ തുടക്കം മുതൽ ബ്രസീലിയൻ താരം ബാഴ്സയിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലായിരുന്നു.
കുടീഞ്ഞോയ്ക്ക് പകരം മൊണോക്കയുടെ തോമസ് ലെമറോ ലെസ്റ്റര്‍ സിറ്റിയുടെ റിയാദ് മഹ്റെസോ ലിവര്‍പൂളിലെത്തിയേക്കും. മധ്യനിര താരം ആന്ദ്ര ഇനിയേസ്റ്റയുടെ പകരകാരനായാണ് ബാഴ്സലോണ കുട്ടീഞ്ഞോയെ പരിഗണിക്കുന്നത്. മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന കുടീഞ്ഞോ സെറ്റ് പീസുകളിലൂടെ ഗോള്‍ നേടാന്‍ കഴിവുള്ള താരമാണ്. ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്‌മര്‍ 222 ദശലക്ഷം പൗണ്ടിന് പി.എസ്.ജിയില്‍ ചേക്കേറിയതാണ് നിലവിലെ ഏറ്റവും വിലകൂടിയ താരകൈമാറ്റം.
