Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ ഒളിംപിക്സ് നേട്ടത്തെ കളിയാക്കിയ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന് സെവാഗ് നല്‍കിയ മറുപടി

Piers Morgan Mocked Indias Olympic Celebration How Virender Sehwag Stumped Him
Author
Delhi, First Published Aug 25, 2016, 1:52 PM IST

ദില്ലി: റിയോ ഒളിംപിക്സില്‍ ഒരു വെള്ളിയും ഒരു വെങ്കലവും മാത്രം നേടിയതിന്റെ പേരില്‍ ഇന്ത്യ നടത്തുന്ന ആഘോഷങ്ങളെ കളിയാക്കിയ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗന് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ ഉരുളയ്ക്ക് ഉപ്പേരി മറുപടി. 120 കോടി ജനങ്ങളുള്ള രാജ്യം തോറ്റതിന് ലഭിച്ച രണ്ടു മെഡലുകള്‍ ആഘോഷിക്കുന്നത് നാണക്കേടാണെന്നായിരുന്നു മോര്‍ഗന്റെ ആദ്യ ട്വീറ്റ്.

എന്നാല്‍ അപ്പോള്‍ തന്നെ വീരുവിന്റെ മറുപടിയെത്തി. ചെറിയ സന്തോഷങ്ങള്‍പോലും ഞങ്ങള്‍ ആഘോഷിക്കാറുണ്ട്. പക്ഷെ ക്രിക്കറ്റ് കണ്ടുപിടിച്ചവരെന്ന് അഹങ്കരിക്കുന്ന ഇംഗ്ലണ്ടിന് ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല, എന്നിട്ടും ലോകകപ്പില്‍ ഇപ്പോഴും കളിക്കുന്നു എന്നായിരുന്നു വീരുവിന്റെ മറുപടി.

ഇതിന് മറുപടിയുമായി മോര്‍ഗന്‍ വീണ്ടുമെത്തി. കെവിന്‍ പീറ്റേഴ്സണ്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ഏകദിന ലോകകപ്പും ഞങ്ങള്‍ ജയിച്ചേനെ എന്നായിരുന്നു മോര്‍ഗന്റെ മറുപടി. ട്വന്റി-20 ലോകകപ്പ് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ പീറ്റേഴ്സണായിരുന്നു പരമ്പരയിലെ താരമെന്നകാര്യവും മോര്‍ഗന്‍ ഓര്‍മിപ്പിച്ചു.

എന്നാല്‍ അതിന് സെവാഗിന് മാസ് മറുപടിയുണ്ടായിരുന്നു.

 

പീറ്റേഴ്സണ്‍ മഹാനായാ താരമാണ്, സംശയമില്ല. അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ ജനിച്ചില്ലായിരുന്നെങ്കില്‍ താങ്കളുടെ യുക്തി അനുസരിച്ച് നിങ്ങള്‍ 2007ലെ ലോകകപ്പ് നേടിയേനെ അല്ലെ, ഞങ്ങള്‍ ആഘോഷിക്കുന്നതില്‍ നിങ്ങള്‍ക്ക് എന്താണ് കുഴപ്പം എന്നായിരുന്നു വീരുവിന്റെ മറുപടി.

എന്തായാലും വീരുവിന്റെ മറുപടി സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണിപ്പോള്‍.

 

 

Follow Us:
Download App:
  • android
  • ios