തിരുവനന്തപുരം: ഫുട്ബോള്‍ താരം സി കെ വിനീതിനെ ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ വിനീതിന് സംസ്ഥാനം ജോലി നല്‍കും. വിനീതിനോടുളള നടപടി കായികതാരങ്ങളുടെ മനോവീര്യം കെടുത്തുന്നതാണ്.

പ്രശ്നത്തില്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രം ജോലി നല്‍കിയില്ലെങ്കില്‍ വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കായിക മന്ത്രി എ സി മൊയ്തീനും ഇന്നലെ വ്യക്തമാക്കിയിരുന്നു.