മാഞ്ചസ്റ്റര്‍: ഹോസെ മൗറീന്യോ പരിശീലകനായിരുന്നപ്പോള്‍ പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ആലോചിച്ചിരുന്നതായി സഹോദരന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഒലേ സോള്‍ഷെയര്‍ പരിശീലക ചുമതല ഏറ്റെടുത്തതിന് ശേഷം പോഗ്ബ സന്തുഷ്ടനാണെന്നും സഹോദരന്‍ മത്തിയാസ് വ്യക്തമാക്കി. 

പോഗ്ബയെ പ്രചോദിപ്പിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് സോള്‍ഷെയറിന് അറിയാമെന്നും മത്തിയാസ് പറഞ്ഞു. പോഗ്ബയും മൗറീഞ്ഞോയും തമ്മിൽ ഭിന്നത വ്യക്തമായിരുന്നെങ്കിലും ഫ്രഞ്ച് സൂപ്പര്‍ താരം ക്ലബ് വിടുന്നതിനെ കുറിച്ച് ആലോചിച്ചെന്ന സ്ഥിരീകരണം ആദ്യമായാണ്. സോള്‍ഷെയറിന് കീഴില്‍ പോഗ്ബ ഇതുവരെ ആറ് ഗോളും ഒന്‍പത് അസിസ്റ്റും സ്വന്തം പേരിനൊപ്പം ചേര്‍ത്തുകഴിഞ്ഞു. 2016ലാണ് പോഗ്ബ യുണൈറ്റഡിൽ ചേര്‍ന്നത്.