അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് വെയ്ല്‍സിലേക്കുള്ള യാത്രയില്‍ താരം സഞ്ചരിച്ച വിമാനം അപ്രത്യക്ഷമായത്. എന്നാല്‍ അന്വേഷണം ഒരു തുമ്പും കിട്ടാതെ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.

കാര്‍ഡിഫ്: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് വെയ്ല്‍സിലേക്കുള്ള യാത്രയില്‍ താരം സഞ്ചരിച്ച വിമാനം അപ്രത്യക്ഷമായത്. എന്നാല്‍ അന്വേഷണം ഒരു തുമ്പും കിട്ടാതെ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റിയുമായുള്ള കരാര്‍ അംഗീകരിച്ച സല വെയില്‍സിലേക്ക് വരുന്ന വഴിയാണ് വിമാനം കാണാതായത്. 

Add Asianetnews as a Preferred SourcegooglePreferred

അവസാന 24 മണിക്കൂറുകളോളം നിര്‍ത്താതെ തിരഞ്ഞ സംഘത്തിനു വിമാനത്തിന്റെയോ വിമാനത്തില്‍ അകപ്പെട്ടവരുടെയോ ഒരു വിവരവും കണ്ടെത്താന്‍ ആയില്ല. അപകട കാരണമോ വിമാനം ഏതു ദിശയിലാകാം സഞ്ചരിച്ചത് എന്നോ കണ്ടെത്താനും തിരച്ചില്‍ സംഘത്തിനായില്ല. വിമാനത്തെ കുറിച്ച് കണ്ടെത്താനോ സലായേയോ തിരിച്ചു കിട്ടാനോ ഉള്ള സാധ്യത വളരെ കുറവാണെന്ന് അന്വേഷണ സംഘം പറഞ്ഞു. 

ഇതുവരെ നാന്റെസ് ക്ലബികായിരുന്നു സലാ കളിച്ചിരുന്നത്. ക്ലബിനായി 117 മത്സരങ്ങളില്‍ 42 ഗോളുകള്‍ താര നേടിയിട്ടുണ്ട്. അന്വേഷണം അവസാനിപ്പിച്ചെങ്കിലും സലാ തിരിച്ചുവരും എന്നുള്ള പ്രതീക്ഷകള്‍ കാത്തു സൂക്ഷിക്കുകയാണ് ഫുട്‌ബോള്‍ ലോകം.