പാക്കിസ്ഥാനെതിരേയാണ് ഐറിഷ് ടീമിന്റെ അരങ്ങേറ്റ ടെസ്റ്റ്.

ഡബ്ലിന്‍: അരങ്ങേറ്റ ടെസ്റ്റിനുള്ള അരങ്ങേറ്റ ടെസ്റ്റ് ടീമിനെ വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ് നയിക്കും. പാക്കിസ്ഥാനെതിരേയാണ് ഐറിഷ് ടീമിന്റെ അരങ്ങേറ്റ ടെസ്റ്റ്. ഡബ്ലിനിലെ ദ വില്ലേജ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മെയ് 11നാണ് മത്സരം. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അയര്‍ലന്‍ഡിനും അഫ്ഗാനിസ്ഥാനും ഐസിസി മുഴുവന്‍ സമയ അംഗത്വം നല്‍കിയത്. ബാംഗ്ലൂരില്‍ ജൂണ്‍ 14ന് ഇന്ത്യയ്‌ക്കെതിരേയാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ്.

Add Asianetnews as a Preferred SourcegooglePreferred

മത്സരത്തിനുള്ള പതിനാലാംഗ ടീമിനേയും ക്രിക്കറ്റ് അയര്‍ലന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. സീനിയര്‍ താരങ്ങളായി എഡ് ജോയ്‌സ്, കെവിന്‍ ഒബ്രീന്‍, നിയാല്‍ ഓബ്രീന്‍, ബോയ്ഡ് റാങ്കിന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റിനുള്ള ഐറിഷ് ടീം. 

സ്‌ക്വാഡ്: വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (ക്യാപ്റ്റന്‍), ആന്‍ഡ്രൂ ബാല്‍ബിര്‍ണേ, എഡ് ജോയ്‌സ്, ടൈറോണ്‍ കെയിന്‍, ആന്‍ഡി മക്‌ബ്രൈന്‍, ടിം മുര്‍ട്ഗ, കെവിന്‍ ഒബ്രൈന്‍, നിയാല്‍ ഒബ്രൈന്‍, ബോയഡ് റാങ്കിന്‍, നഥാന്‍ സ്മിത്ത്, പോള്‍ സ്റ്റിര്‍ലിംഗ്, ജെയിംസ് ഷാനണ്‍, സ്റ്റുവര്‍ട് തോംപ്‌സണ്‍, ഗാരി വില്‍സണ്‍.