ലോകകപ്പിന് ഒരുങ്ങുന്ന യൂറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗലും ആഫ്രിക്കൻ ടീമായ ടുനീഷ്യ തമ്മിലുള്ള സന്നാഹമത്സരം സമനിലയിൽ
ലിസ്ബണ്‍: ലോകകപ്പിന് ഒരുങ്ങുന്ന യൂറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗലും ആഫ്രിക്കൻ ടീമായ ടുനീഷ്യ തമ്മിലുള്ള സന്നാഹമത്സരം സമനിലയിൽ. സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ മത്സരത്തിനിറങ്ങിയത്. ആൻഡ്രിയ സിൽവ, ജവോ മാരിയോ എന്നിവരാണ് പോർച്ചുഗലിനു വേണ്ടി സ്കോർ ചെയ്തത്. ടുനീഷ്യക്ക് വേണ്ടി ബാദ്രി, ബെൻ യൂസഫ് എന്നിവരാണ് ഗോളുകൾ നേടിയത്. ബെൽജിയത്തിനെതിരെ ശനിയാഴ്ചയാണ് പോർച്ചുഗലിന്‍റെ അടുത്ത മത്സരം.
മറ്റൊരു സന്നാഹ മത്സരത്തിൽ ഫ്രാൻസ് അയർലന്‍റിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. 40 ആം മിനുട്ടില്‍ ൽ ഒലിവർ ജിറോഡ്, 43 ആം മിനുട്ടിൽ നബീൽ ഫെക്കീർ എന്നിവരാണ് ഫ്രാൻസിന് വേണ്ടി സ്കോർ ചെയ്തത്.
ലോകകപ്പിന് മുന്നോടിയായി നടന്ന ഇറ്റലി - സൗദി സൗഹൃദ മത്സരത്തിൽ ഇറ്റലിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇറ്റലി ജയിച്ചത്. 21 ആം മിനുട്ടിൽ മാരിയോ ബലോട്ടലിയാണ് ഇറ്റലിയുടെ ആദ്യ ഗോൾ നേടിയത്. 68 ആം മിനുട്ടില്‍ൽ പകരക്കാരനായി ഇറങ്ങിയ ആൻഡ്രിയ ബലോട്ടി രണ്ടാമത്തെ ഗോളും സ്കോർ ചെയ്തു.
2014 ലെ ലോകകപ്പിന് ശേഷം ഇറ്റാലിയൻ ക്ലബിനോട് വിടപറഞ്ഞ മാരിയോ ബലോട്ടലി തിരിച്ചുവരവ് ജയത്തിലൂടെ അവിസ്മരണീയമാക്കി. യെഹിയ അൽ ഷെഹരിയാണ് സൗദിയുടെ ആശ്വാസ ഗോൾ നേടിയത്.
