വിരാട് കോലിയെ കുറിച്ച് എന്ത് തോനുന്നു ? ആരാധകന്‍റെ ചോദ്യത്തിന് പ്രീതിയുടെ മറുപടി

ആരാധകരുമായി ട്വിറ്ററില്‍ സംവദിക്കുകയായിരുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബ് ഉടമകളിലൊരാളായ പ്രീതി സിന്‍റ. ഐപിഎല്‍, പഞ്ചാബ് താരങ്ങള്‍, ജീവിതം തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉയരുന്നതിനിടയില്‍ ഒരാള്‍ പ്രീതി സിന്‍റയോട് ചോദിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയെ കുറിച്ചാണ്. 

എന്താണ് കോലിയെ കുറിച്ച് കരുതുന്നത് എന്നായിരുന്നു ആരാധകന്‍റെ ചോദ്യം. ഇതിന് ഒറ്റവാക്കിലാണ് പ്രീതി മറുപടി പറഞ്ഞത്. വിസ്മയം എന്നാണ് പ്രീതി കോലിയെ വിശേഷിപ്പിച്ചത്. 

Scroll to load tweet…

നേരത്തേ മുംബൈ ഇന്ത്യന്‍സ് തോറ്റതില്‍ സന്തോഷമുണ്ടെന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബിലെ ജീവനക്കാരനോട് പ്രീതി പറയുന്ന വീഡിയോ ട്വിറ്ററില്‍ വൈറലായിരുന്നു. ഇത് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ കിംഗ്സ് ഇലവനും പരാജയപ്പെട്ടിരുന്നു. 

Scroll to load tweet…

വീഡിയോ വൈറലായതോടെ ഇതിന് വിശദീകരണവുമായി പ്രീതി രംഗത്തെത്തിയിരുന്നു. മുംബൈ പരാജയപ്പെട്ടാല്‍ മാത്രമേ പഞ്ചാബിന് പ്ലേ ഓഫ് സാധ്യത ഉണ്ടാകൂ. എന്നാല്‍ ചെന്നൈ പഞ്ചാബിനെ തോല്‍പ്പിച്ചതോടെ ആ സന്തോഷം രാജസ്ഥാന്‍ റോയല്‍സിനാണ് ലഭിച്ചതെന്നുമായിരുന്നു പ്രീതിയുടെ ട്വിറ്ററിലൂടെയുള്ള വിശദീകകരണം. 

Scroll to load tweet…

അതേസമയം പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ആരാധകരോട് ക്ഷമ ചോദിച്ചും പ്രീതി എത്തിയിരുന്നു. സീസണില്‍ മികച്ച വിജയം നേടാനാകാത്തതില്‍ ആരാധകരോടും പിന്തുണച്ചവരോടും ക്ഷമ ചോദിക്കുന്നതായി പ്രീതി സിന്‍റെ ട്വിറ്ററില്‍ കുറിച്ചു. 

Scroll to load tweet…