Asianet News MalayalamAsianet News Malayalam

അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു; വിരമിക്കലിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ഡിവില്ലിയേഴ്സ്

രാജ്യാന്തര ക്രിക്കറ്റിന്റെ സമ്മര്‍ദ്ദം ചില സമയങ്ങളില്‍ താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി.ഡിവില്ലിയേഴ്സ്. ദ് ഇന്‍ഡിപെന്‍ഡന്റ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡിവില്ലിയേഴ്സ് മനസുതുറന്നത്. ഇതാദ്യമായാണ് വിരമിക്കലിലേക്ക് നയിച്ച കാരണങ്ങള്‍ ഡിവില്ലിയേഴ്സ് ഒരു മാധ്യമത്തോട് വെളിപ്പെടുത്തുന്നത്.

Pressure of international cricket was unbearable at times AB de Villiers
Author
Johannesburg, First Published Aug 15, 2018, 5:18 PM IST

ജൊഹ്നാസ്‌ബര്‍ഗ്: രാജ്യാന്തര ക്രിക്കറ്റിന്റെ സമ്മര്‍ദ്ദം ചില സമയങ്ങളില്‍ താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി.ഡിവില്ലിയേഴ്സ്. ദ് ഇന്‍ഡിപെന്‍ഡന്റ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡിവില്ലിയേഴ്സ് മനസുതുറന്നത്. ഇതാദ്യമായാണ് വിരമിക്കലിലേക്ക് നയിച്ച കാരണങ്ങള്‍ ഡിവില്ലിയേഴ്സ് ഒരു മാധ്യമത്തോട് വെളിപ്പെടുത്തുന്നത്.

ചില സമയങ്ങളില്‍ സമ്മര്‍ദ്ദം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കളിക്കാനിറങ്ങുമ്പോഴെല്ലാം ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതിന്റെ സമ്മര്‍ദ്ദം പറഞ്ഞറിയിക്കാനാവില്ല. രാജ്യവും ആരാധകരും പരിശീലകരും പിന്നെ നിങ്ങള്‍ സ്വയവും നിങ്ങളില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകളുടെ സമ്മര്‍ദ്ദം വളരെ വലുതാണ്. അതെപ്പോഴും നമ്മുടെ മനസില്ലുണ്ടാവും. അത് അതിജീവിക്കുകയെന്നത് കഠിനമായിരുന്നു.

Pressure of international cricket was unbearable at times AB de Villiersവലിയൊരു മത്സരത്തില്‍ വലിയ വേദികളില്‍ സെഞ്ചുറി അടിക്കുന്നതിലും വലുതായി ഒന്നുമില്ലെന്ന് എനിക്കറിയാം. ആയിരക്കണക്കിനാളുകള്‍ അപ്പോള്‍ ഗ്യാലറിയിലിരുന്ന് നമുക്കായി അലറി വിളിക്കുന്നുണ്ടാവും. അവര്‍ക്ക് മുമ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുക എന്നതില്‍ വലുതായി ഒന്നുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും സത്യസന്ധമായി പറഞ്ഞാല്‍ അതൊന്നും വലിയ നഷ്ടമായി ഇപ്പോള്‍ ഞാന്‍ കരുതുന്നില്ല. സന്തോഷത്തോടെ തന്നെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. വിരമിച്ചതില്‍ യാതൊരു ദു:ഖവുമില്ല.

കളിയില്‍ നിന്ന് വിരമിച്ചതില്‍ ഇപ്പോള്‍ ആശ്വാസം തോന്നുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നുതന്നെയാണ് ഉത്തരം. കളിയെ നഷ്ടമാവുന്നു എന്നൊക്കെ പറയുന്നതാണ് ശരിയായ ഉത്തരമെന്ന് തോന്നാമെങ്കിലും. രാജ്യാന്തര ക്രിക്കറ്റിനായി ദിവസങ്ങളോളും വീടും നാടും കുടുംബവും വിട്ട് അന്യദേശത്ത് കഴിയുമ്പോള്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നില്ലെന്ന് ഏതെങ്കിലും കളിക്കാരന്‍ പറയുന്നുണ്ടെങ്കില്‍ അത് നുണയാണ്.

വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ അല്‍പം നാണംകുണുങ്ങിയാണ്. ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരാള്‍. ആളുകള്‍ എന്നെ കൂടുതലായി ശ്രദ്ധിക്കുമ്പോള്‍ എനിക്ക് ശരിക്കും നാണം തോന്നാറുണ്ട്. പിന്നീട് ഞാന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായപ്പോള്‍ കാര്യങ്ങള്‍ കുറച്ചൊക്കെ മാറി. എങ്കിലും കളിയില്ലാത്ത ഒഴിവുസമയങ്ങളാണ് ഞാന്‍ ശരിക്കും ആസ്വദിച്ചിട്ടുള്ളത്. കുറച്ചുകാലം കൂടി ഞാന്‍ ക്രിക്കറ്റില്‍ തുടരും. പക്ഷെ അതിന് എന്റേതായ ചില ഉപാധികളുണ്ടെന്ന് മാത്രം-ഡിവില്ലിയേഴ്സ് വ്യക്തമാക്കി

Follow Us:
Download App:
  • android
  • ios