ചാംപ്യന്‍സ് ലീഗിനൊരുങ്ങുന്ന പിഎസ്ജിക്ക് വീണ്ടും തിരിച്ചടി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 10, Feb 2019, 11:48 AM IST
PSG may miss another star player in champions league clash
Highlights

യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ മത്സരത്തിനൊരുങ്ങുന്ന പിഎസ്ജിക്ക് വീണ്ടും തിരിച്ചടി. നെയ്മര്‍ക്ക് പുറമെ സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനിയേയും പിഎസ്ജിക്ക് നഷ്ടമായേക്കും.

പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ മത്സരത്തിനൊരുങ്ങുന്ന പിഎസ്ജിക്ക് വീണ്ടും തിരിച്ചടി. നെയ്മര്‍ക്ക് പുറമെ സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനിയേയും പിഎസ്ജിക്ക് നഷ്ടമായേക്കും. കഴിഞ്ഞ ഫ്രഞ്ച് ലീഗില്‍ ബോര്‍ഡെക്‌സിനെതിരായ മത്സരത്തിലേറ്റ പരിക്കാണ് കവാനിക്ക് വിനയായത്. പരിക്കിനെ തുടര്‍ന്ന് കവാനിയെ പിന്‍വലിച്ചിരുന്നു. 

42ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കെടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിന്നാലെ താരം കയറുകയും ചെയ്തു. പരിക്ക് മൂലം നെയ്മര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കളിക്കില്ല എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. കവാനി കൂടെ കളിക്കില്ല എങ്കില്‍ പിഎസ്ജിക്ക് വലിയ തിരിച്ചടി ആവും ഇത്.

loader