മാഞ്ചസ്റ്റര്‍: ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനായി പിഎസ്ജി മാഞ്ചസ്റ്ററിലെത്തി. എന്നാല്‍ പരിക്കേറ്റ നെയ്മര്‍, എഡിസണ്‍ കവാനി, തോമസ് മെനിര്‍ എന്നിവരില്ലാതെയാണ് പിഎസ്ജി മാഞ്ചസ്റ്ററിലെത്തിയിരിക്കുന്നത്. നാളെ രാത്രിയാണ് മാഞ്ചസ്റ്ററുമായുള്ള ഒന്നാംപാദ മത്സരം. നെയ്മര്‍ക്ക് മത്സരം നഷ്ടമാവുമെന്ന് നേരത്തെ ഉറപ്പായിരുന്നു. എന്നാല്‍ മെനിര്‍, കവാനി എന്നിവര്‍ക്ക് കഴിഞ്ഞ ദിവസത്തെ മത്സരത്തിലാണ് പരിക്കേറ്റത്. 

തുടയെല്ലിനേറ്റ പരിക്കാണ് കവാനിയെ പുറത്താക്കിയത്. പരിക്ക് മാറി എത്തിയ വെറാട്ടി ടീമിനൊപ്പം ഉണ്ട്. സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെ ടീമിനൊപ്പം മാഞ്ചസ്റ്ററിലെത്തിയിട്ടുണ്ട്.