എഴുപത്തിയഞ്ചാം മിനിറ്റിൽ നെയ്മർ പകരക്കാരനായി ഇറങ്ങിയെങ്കിലും ഗോൾ നേടാനായില്ല. ലോകകപ്പിന് ശേഷം ആദ്യമായാണ് നെയ്മർ കളിക്കാനിറങ്ങിയത്
ഫ്രഞ്ച് സൂപ്പർ കപ്പ് പാരിസ് സെന്‍റ് ജെർമെയ്ൻ നിലനിർത്തി. ചൈനയിൽ നടന്ന മത്സരത്തിൽ പി എസ് ജി എതിരില്ലാത്ത നാല് ഗോളിന് മൊണാക്കോയെ തോൽപിച്ചു. ഏഞ്ചൽ ഡി മരിയയുടെ ഇരട്ടഗോൾ മികവിലാണ് പി എസ് ജിയുടെ ജയം. ക്രിസ്റ്റഫർ എൻകുങ്കു, തിമോത്തി വിയ്യ എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്.
എഴുപത്തിയഞ്ചാം മിനിറ്റിൽ നെയ്മർ പകരക്കാരനായി ഇറങ്ങിയെങ്കിലും ഗോൾ നേടാനായില്ല. ലോകകപ്പിന് ശേഷം ആദ്യമായാണ് നെയ്മർ കളിക്കാനിറങ്ങുന്നത്.കഴിഞ്ഞ വർഷവും മൊണോക്കോയെ തോൽപിച്ചാണ് പി എസ് ജി സൂപ്പർ കപ്പ് നേടിയത്. പി എസ് ജിയുടെ എട്ടാം സൂപ്പർ കപ്പ് വിജയമാണിത്.

