കോഴിക്കോട്: പി.ടി ഉഷയ്ക്ക ഭൂമി നല്‍കേണ്ടതില്ലെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍. ഒരു സെന്റ് ഭൂമി പോലുമില്ലാത്ത നിരവധി കായിക താരങ്ങളുണ്ടെന്നും അവര്‍ക്കാണ് ആദ്യം ഭൂമി നല്‍കേണ്ടതെന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. 

പി.ടി ഉഷയ്ക്ക് നേരത്തെ പയ്യോളിയില്‍ വീട് വച്ച് നല്‍കിയത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഭൂരഹിതര്‍ക്ക് സ്ഥലം അനുവദിക്കുമ്പോള്‍ ഭൂമിയുള്ള പലരും ആനുകൂല്യം പറ്റിയിട്ടുണ്ട്. മത്സരങ്ങളില്‍ വിജയിച്ചാല്‍ ഭൂമി നല്‍കണമെന്ന് മാനദണ്ഡമില്ലെന്നും പി.ടി ഉഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപിടി സ്വീകരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.