ദില്ലി: ലോക അത്‌ലറ്റിക്ക് മീറ്റില്‍ പി.യു ചിത്രയെ തഴഞ്ഞതിന് കൂടുതല്‍ തെളിവ്. ചിത്രക്കൊപ്പം പട്ടികയില്‍ നിന്നും ഒഴിവാക്കിയെന്ന് അത്‌ലറ്റിക്ക് ഫെഡറേഷന്‍ ചൂണ്ടികാട്ടിയ സുധാ സിംഗിനും ദ്വിതി ചന്ദും മത്സരാര്‍ത്ഥികളുടെ അന്തിമ പട്ടികയില്‍ ഇടം നേടി.ചിത്രയെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം നീളുന്നു.

ചിത്രയെ അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ വ്യക്തമായ ഗൂഡാലോചന സംഭവിച്ചുവെന്നാണ് സൂചന. ചിത്രയും സുധാ സിംഗും പ്രകടനത്തില്‍ മികവില്ല എന്നായിരുന്നു ഒഴിവാക്കുന്നതിന് കാരണം. ഇവരോടൊപ്പം ഒഴിവാക്കപ്പട്ട താരമായിരുന്നു ദ്വിതി ചന്ദും. എന്നാല്‍ അന്തിമ പട്ടിക വന്നപ്പോള്‍ മലയാളി താരം ചിത്രയെ മാത്രം ഒഴിവാക്കുകയായിരുന്നു.