കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒമ്പത് വിക്കറ്റിനാണ് ആര്‍. അശ്വിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് തകര്‍ത്തത്.
കൊല്ക്കത്ത: ഇന്ത്യന് പ്രീമിയര് ലീഗില് കിങ്സ് ഇലവന് പഞ്ചാബ് ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒമ്പത് വിക്കറ്റിനാണ് ആര്. അശ്വിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് തകര്ത്തത്. ഡക്ക്വര്ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു പഞ്ചാബിന്റെ വിജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച കൊല്ക്കത്ത മികച്ച ടോട്ടലാണ് പടുത്തുയര്ത്തിയത്. ക്രിസ് ലിന്(74), ദിനേശ് കാര്ത്തിക്(43) എന്നിവരുടെ ബാറ്റിംഗ് മികവില് ഏഴ് വിക്കറ്റ് നഷ്ടത്തില് 191 റണ്സ് നേടി. എന്നാല് ഇടയ്ക്ക് മഴയെത്തിയതോടെ പഞ്ചാബിന്റെ വിജയം 13 ഓവറില് 125 ആയി പുതുക്കി നിശ്ചയിച്ചു. ചേസിങ്ങില് പഞ്ചാബ് 8.2 ഓവറില് 96/0 എന്ന നിലയില് നില്ക്കെയാണ് മഴ കളി തടസ്സപ്പെടുത്തിയത്.
തകര്പ്പന് ഫോമില് കളിക്കുന്ന ക്രിസ് ഗെയ്ലിനും കെഎല് രാഹുലിനും ഇതൊരു സ്കോറേ അല്ലായിരുന്നു. ആദ്യ വിക്കറ്റില് ഇവര് നേടിയത് 116 റണ്സ്. ഇതിനിടെ രാഹുല് 27 പന്തില് 60 റണ്സെടുത്ത രാഹുല് പുറത്തായി. എന്നാല് 62 റണ്സെടുത്ത ക്രിസ് ഗെയ്ല് അനായാസം വിജയത്തിലേക്ക് നയിച്ചു. രണ്ട് റണ്സെടുത്ത മായങ്ക് അഗര്വാള് പുറത്താവാതെ നിന്നു.
