Asianet News MalayalamAsianet News Malayalam

സൈന സിന്ധു വൈരം മറ്റൊരു തലത്തിലേക്ക്.!

  • ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ ലോകത്തെ ഏറ്റവും വലിയ എതിരാളികളാണ് സൈന നെയ്വാളും  പിവി സിന്ധുവും
  • ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് വനതി വിഭാഗം ബാഡ്മിന്‍റണ്‍ സ്വര്‍ണ്ണം സൈനയ്ക്കായിരുന്നു
PV Sindhu Saina Nehwal on court rivalry

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ ലോകത്തെ ഏറ്റവും വലിയ എതിരാളികളാണ് സൈന നെയ്വാളും, പിവി സിന്ധുവും. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് വനതി വിഭാഗം ബാഡ്മിന്‍റണ്‍ സ്വര്‍ണ്ണം സൈനയ്ക്കായിരുന്നു. റിയോ ഒളിംപിക്‌സിലെ വെള്ളിമെഡല്‍ ജേതാവും ലോക മൂന്നാം നമ്പര്‍ താരവുമായ സിന്ധു അപ്രതീക്ഷിതമായാണ് പത്താം നമ്പര്‍ താരമായ ഇന്ത്യയുടെ തന്നെ സൈന നേഹ്‌വാളിനോട് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അടിയറവ് പറഞ്ഞത്.

എന്നാല്‍ മത്സരശേഷം സിന്ധുവിന്‍റെ ശരീര ഭാഷയാണ് ഇരുവരുടെ പോരാട്ടവും മറ്റൊരു തലത്തിലേക്ക് വളരുന്നു എന്നതിന്‍റെ സൂചനയാകുന്നത്. ഒളിംപിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടപ്പെട്ടിട്ടും പതറാതെ പുഞ്ചിരിച്ച സിന്ധു സൈനയ്‌ക്കെതിരായ തോല്‍വിക്കു പിന്നാലെ തീര്‍ത്തും നിരാശയായി. മാധ്യമങ്ങള്‍ക്കു മുമ്പില്‍ വലിയ പ്രതികരണങ്ങള്‍ക്കു പോലും നില്‍ക്കാതെയാണ് സിന്ധു ഗോള്‍ഡ് കോസ്റ്റ് വിട്ടത്. 

ഗെയിംസിനിടെ പരിക്കിന്‍റെ പിടിയിലായിരുന്നു  സിന്ധു. ഫിറ്റ്‌നെസില്‍ തനിക്കുള്ള മേല്‍ക്കൈ സൈന മുതലെടുക്കുകയും ചെയ്തു.സിന്ധുവിന് എന്നേക്കാള്‍ ഉയരമുണ്ട്, കാലുകള്‍ക്ക് നല്ല നീളവും. എന്നേക്കാള്‍ നന്നായി കോര്‍ട്ട് കവര്‍ ചെയ്തു കളിക്കാനാകും. എന്നാല്‍ എനിക്കു കോര്‍ട്ടു മുഴുവന്‍ ഓടി നടക്കണം. പ്രതിബന്ധങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നുവെങ്കിലും വിജയിക്കാനായതില്‍ സന്തോഷമെന്നായിരുന്നു സൈനയുടെ പ്രതികരണം. സിന്ധുവിനെ കുത്താതെ കുത്തിയായിരുന്നു സൈനയുടെ

എന്നാല്‍ ഒരു ദിവസത്തിന് ശേഷം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലൂടെ സിന്ധു സൈനയ്ക്ക് മറുപടി നല്‍കി. കുറിപ്പിന്‍റെ ചുരുക്കം ഇങ്ങനെ, ഒരിക്കല്‍കൂടി വീണു, പക്ഷെ ഇനിയും എനിക്കേറെ മുന്നേറാനുണ്ട്. ഈ കളിക്കായി ജീവിതം സമര്‍പ്പിച്ച എനിക്ക് ഇനിയും വേദികളില്‍ പ്രകമ്പനം സൃഷ്ടിച്ച് വിജയിച്ചു കയറാനാകും. ഒരു സ്‌പോര്‍ട്‌സ് താരമെന്ന നിലയില്‍ എന്റെ യാത്രയിലെ ചെറിയൊരു വീഴ്ച മാത്രമാണ് കഴിഞ്ഞ ദിവസത്തെ തോല്‍വി. 

പക്ഷെ ഈ വീഴ്ചയ്ക്കു അധികായുസ്സില്ല. തന്‍റെ അശ്രദ്ധകൊണ്ട് മാത്രമാണ് ഫൈനലിലെ ഓരോ പിഴവുകളും സംഭവിച്ചത്. കഴിഞ്ഞ കളിയില്‍ ഞാന്‍ നന്നായി കളിച്ചില്ലെന്ന് അറിയാം. പക്ഷെ എന്റെ പോരാട്ടവീര്യം അവസാനിക്കില്ല. മികച്ച പ്രകടനം നടത്തി സ്വര്‍ണ്ണം നേടുമെന്ന് ഉറപ്പു നല്‍കുന്നു. ഒന്നാമതെത്തുക എന്നതാണ് എക്കാലത്തേയും എന്റെ ലക്ഷ്യം

Follow Us:
Download App:
  • android
  • ios