കൊറിയന്‍ സൂപ്പര്‍ സീരിസില്‍ ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധു കിരീടം നേടിയപ്പോള്‍ അതില്‍ മതിമറന്നത് താരം മാത്രമല്ല, ഇന്ത്യയൊട്ടാകെ ആ നേട്ടത്തില്‍ അഭിമാനിച്ചു. പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും, സച്ചിന്‍ ടെന്‍ണ്ടുക്കല്‍ക്കറും അമിതാബച്ചനും തുടങ്ങി മലയാളക്കരയിലെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ 22 കാരിക്ക് അഭിമാനത്തില്‍ പൊതിഞ്ഞ സന്ദേശമയച്ചു.
എന്നാല്‍ തനിക്ക് വന്ന അഭിനന്ദനപ്രവാഹങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സിന്ധു മറന്നില്ല. 'പ്രൗഡ് ഓഫ് യു' എന്ന ലാലേട്ടന്റെ സന്ദേശത്തിന് സിന്ധു സന്തോഷത്തോടെ നീട്ടിപ്പിടിച്ചൊരു നന്ദിരേഖപ്പെടുത്തി. തന്നെ ഒരു ഇതിഹാസം എന്ന് വിശേഷിപ്പിച്ച വിരേന്ദ്ര സേവാഗിന് തന്റെ കരിയര്‍ മികച്ചതാക്കാന്‍ ശ്രമിക്കുമെന്നും മറുപടി നല്‍കി.

