ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം കൈവരിച്ച ഒരു റെക്കോര്‍ഡ് പഴങ്കഥയായി. ദക്ഷിണാഫ്രിക്കന്‍ കീപ്പര്‍ ക്വിന്റന്‍ ഡി കോക്കാണ് ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്തത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് സ്വന്തമാക്കി. 90 ഇന്നിംഗ്‌സില്‍ 3000 റണ്‍സ് തികച്ച എം എസ് ധോണിയുടെ റെക്കോര്‍ഡാണ് ഡി കോക്ക് മറികടന്നത്. എഴുപത്തിനാലാം ഇന്നിംഗ്‌സിലാണ് ഡി കോക്കിന്റെ നേട്ടം. മാര്‍ക് ബൗച്ചറിന് ശേഷം ഏകദിനത്തില്‍ 3000 റണ്‍സ് നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ് ഡി കോക്ക്. ലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ ഡി കോക്ക് 87 പന്തില്‍ 109 റണ്‍സാണ് നേടിയത്.