ബാറ്റ് കിട്ടിയ ദില്ലി ആര്‍സിബിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വന്‍ അടിക്കാരനായ ഗെയിലിനെ റണ്‍ എടുക്കും മുന്‍പേ നഷ്ടപ്പെട്ട് ആര്‍സിബി പരുങ്ങിയെങ്കിലും 33 പന്തില്‍ 55 റണ്‍സ് നേടിയ ഡിവില്ലേയ്ഴ്സും, 48 പന്തില്‍ 3 സിക്സും ഏഴു ഫോറും അടക്കം 79 റണ്‍സ് നേടിയ കോഹ്ലിയും ചേര്‍ന്ന് 191 എന്ന റണ്‍സില്‍ എത്തിച്ചു. വാട്ട്സ്ണ്‍ 19 പന്തില്‍ 33 റണ്‍സ് നേടി. അവസാന ഓവറുകളില്‍ റണ്ണോഴുക്ക് തടഞ്ഞ ദില്ലി ബൌളര്‍മാരാണ് ആര്‍സിബി 200ന് മുകളില്‍ റണ്‍ എടുക്കുന്നത് തടഞ്ഞത്.
വലിയ റണ്‍ പിന്തുടരുന്ന സമ്മര്‍ദ്ദവുമായി ഇറങ്ങിയ ഡെയര്‍ ഡെവിള്‍സിന് ശ്രേയസ് അയ്യരെ വാട്സണും, വൈസും ചേര്‍ന്ന് നടത്തിയ മനോഹര ക്യാച്ചില്‍ പുറത്തായി. സഞ്ജുവും വേഗം മടങ്ങി. എന്നാല്‍ ഒരു ഭാഗത്ത് വന്‍ അടികളുമായി നിലയുറപ്പിച്ച ഡീകോക്ക് ആര്‍സിബി പ്രതീക്ഷകളെ തച്ചുടച്ചു. 51 പന്തില്‍ 15 ഫോറും, 3 സിക്സും അടക്കമാണ് 2016 ഐപിഎല്ലിലെ അദ്യ ശതകം ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ സ്വന്തമാക്കിയത്. മലയാളിയായ കരുണ്‍ നായര്‍ 42 പന്തില്‍ 54 റണ്‍സുമായി ഡീകോക്കിന് മികച്ച പിന്തുണ നല്‍കി. ഡീകോക്കാണ് മാന്‍ ഓഫ് ദ മാച്ച്.
