അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ഹര്‍ഭജന്‍ സിംഗിനെ പിന്നിലാക്കി ആര്‍ അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡില്‍ ഇനി അനില്‍ കുംബ്ലെ മാത്രമാണ് ആര്‍ അശ്വിനു മുന്നിലുള്ളത്. ആര്‍ അശ്വിന്‍ 26 തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഹര്‍ഭജന്‍ സിംഗ് 25 തവണയും അനില്‍ കുംബ്ലെ 35 തവണയുമാണ് അഞ്ച് വിക്കറ്റ് നഷ്‍ടം സ്വന്തമാക്കിയത്.