ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ നാല് സെറ്റ് പോരാട്ടത്തിനൊടുവില്‍ തോല്‍പ്പിച്ചാണ് ഡെല്‍പോട്രോ സെമിയിലേക്ക് യോഗ്യത നേടിയത്.
പാരീസ്: ഫ്രഞ്ച് ഓപ്പണ് പുരുഷ വിഭാഗം സെമി ഫൈനല് ലൈനപ്പായി. ആദ്യ സെമിയില് ഓസ്ട്രിയന് താരം ഡൊമിനിക് തീം ഇറ്റലിയുടെ മാര്കോ ചെച്ചിനാറ്റോയെ നേരിടും. മറ്റൊരു സെമിയില് നിലവിലെ ചാംപ്യന് റാഫേല് നദാല് അര്ജന്റീനയുടെ യുവാന് മാര്ട്ടിന് ഡെല്പോട്രോയെ നേരിടും.
ഇന്ന് ക്രൊയേഷ്യയുടെ മരിന് സിലിച്ചിനെ നാല് സെറ്റ് പോരാട്ടത്തിനൊടുവില് തോല്പ്പിച്ചാണ് ഡെല്പോട്രോ സെമിയിലേക്ക് യോഗ്യത നേടിയത്. 7-6, 5-7, 6-3, 7-5 എന്ന സ്കോറിനാണ് ഡെല്പോട്രോയുടെ വിജയം. ഇത് അഞ്ചാം തവണയാണ് ഡെല്പോട്രോ പുരുഷ വിഭാഗം ഗ്രാന്ഡ്സ്ലാമിന്റെ സെമി ഫൈനലില് എത്തുന്നത്.
ഒമ്പത് വര്ഷത്തിനിടെ ഇത് ആദ്യമായാണ് താരം ഫ്രഞ്ച് ഓപ്പണില് സെമിയില് കടക്കുന്നത്. നേരത്തെ നിലവിലെ ചാംപ്യന് റാഫേല് നദാല് അര്ജന്റീനയുടെ തന്നെ ഡീയേഗോ ഷ്വാര്ട്സ്മാനെ പരാജയപ്പെടുത്തിയാണ് സെമിയില് കടന്നത്.
