നദാല്‍ രണ്ടാം സീഡും , ജോക്കോവിച്ച് പന്ത്രണ്ടാം സീഡുമാണ്
ലണ്ടന്: വിംബിള്ഡൺ ടെന്നിസ് പുരുഷ സിംഗിള്സ് സെമിയിൽ ഇന്ന് വമ്പന് പോരാട്ടം . മുന് ചാംപ്യന്മാരായ റാഫേല് നദാലും , നൊവാക് ദോക്ക്യോവിച്ചും നേര്ക്കുനേര് വരും. ടൂര്ണമെന്റില് നദാല് രണ്ടാം സീഡും , ജോക്കോവിച്ച് പന്ത്രണ്ടാം സീഡുമാണ്.
കരിയറില് ഇതുവരെ 51 തവണ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. ദോക്ക്യോവിച്ച് 26 ഉം , നദാല് 25 ഉം തവണ വീതം ജയിച്ചിട്ടുണ്ട്. ഇന്ത്യന് സമയം
രാത്രി 7.30നാണ് മത്സരം തുടങ്ങുക. ലോക ടെന്നീസിലെ ഒന്നാം സ്ഥാനം ഏറെക്കാലം അലങ്കരിച്ചിരുന്ന ഇരുവര്ക്കും പ്രതാപകാലം നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാന് വിംബിള്ഡണില് കിരീടം ഉയര്ത്തണം.
ആദ്യ സെമിയിൽ എട്ടാം സീഡ് കെവിന് ആന്ഡേഴ്സണും , ഒമ്പതാം സീഡ് ജോൺ ഇസ്നറും ഏറ്റുമുട്ടും.റോജര് ഫെഡററെ അട്ടിമറിച്ചാണ് ആന്ഡേഴ്സൺ സെമിയിലെത്തിയത്. വൈകീട്ട് 5.30നാണ്ആദ്യ സെമി പോരാട്ടം തുടങ്ങുക.
