ദില്ലി: ഐഎസ്എൽ ആദ്യ സീസണിൽ കേരളത്തെ കരയിച്ച മുഹമ്മദ് റഫീക്കാണ് ഇന്നലെ ബ്ലാസ്റ്റേഴ്സിന്റെ ജയം ഉറപ്പിച്ച ഗോള്‍ നേടിയത്.ആദ്യ സീസണിലെ ഫൈനലിൽ കൊൽക്കത്തക്ക് വേണ്ടി വിജയ ഗോൾ നേടിയത് റഫീക്ക് ആയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2014 ലെ ഐ എസ് എൽ ആദ്യ ഫൈനൽ. അത്‌ലറ്റക്കോ ഡി കൊൽക്കത്തയോട് കടുത്ത പോരാട്ടം പുറത്തെടുത്ത് മുന്നേറിയ കേരള ബ്ലാസ്റ്റേഴ്സിന്റെ നെഞ്ച് പിളർന്ന് അന്ന് കെൽക്കത്ത്യ്ക്ക് വേണ്ടി ബൂട്ട് കെട്ടിയ മുഹമ്മദ് റഫീക്കിന്റെ ഷോട്ട്. റഫീഖിന്റെ ഗോളില്‍ കേരളം കിരീടം കൈവിട്ടു.

കരഞ്ഞു കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ അന്ന് കളം വിട്ടത്. രണ്ട് വർഷങ്ങൾക്കിപ്പുറം നിർണ്ണാണയ മത്സരത്തിൽ കേരളത്തിന്റെ രക്ഷകനാകാനുള്ള നിയോഗവും റഫീക്കിനു തന്നെയായിരുന്നു. തുടർച്ചയായി കിക്കുകൾ പാഴാക്കിയ ഡൽഹി ഡൈനാമോസിന്റെ പതനം പൂര്‍ണമാക്കിയ ആ ഗോൾ.

രണ്ട് മത്സരങ്ങളിലും പകരക്കാനായാണ് റഫീക്ക് കളത്തിലെത്തിയതെന്നത് കൗതുകമുണർത്തുന്ന മറ്റൊരു വസ്തുതയായി.