ഡിആര്‍എസില്‍ ഇന്ത്യക്കാരെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിച്ച് രഹാന. രംഗണ ഹെരാത്തിന്റെ പന്തിലാണ് അമ്പയര്‍ രഹാനയ്‌ക്കെതിരെ തെറ്റായ എല്‍ബി വിക്കറ്റ് അനുവദിച്ചത്. ഇതോടെ സഹതാരം പൂജാരയോട് ആലോചിച്ച് രഹാന ഡിആര്‍എസിന് അപ്ലേ ചെയ്യുകയായിരുന്നു. മൂന്നാം അമ്പയര്‍ നടത്തിയ പരിശോധനയില്‍ രഹാനയുടെ ബാറ്റില്‍ തട്ടിയാണ് പന്ത് പാഡില്‍ കൊണ്ടതെന്ന് വ്യക്തമാകുകയായിരുന്നു. 

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ. മുന്നേറ്റവും മധ്യനിരയും ഒരുപോലെ റണ്‍സ് അടിച്ചുകൂട്ടിയപ്പോൾ ഇന്ത്യ 622/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ചേതേശ്വർ പൂജാര (133), അജിങ്ക്യ രഹാനെ (132) എന്നിവരുടെ സെഞ്ചുറികൾക്ക് പുറമേ നാല് ബാറ്റ്സ്മാൻ അർധ സെഞ്ചുറിയും നേടി. 344/3 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്.

സെഞ്ചുറിയോടെ ക്രീസിലുണ്ടായിരുന്ന പൂജാരയ്ക്കും രഹാനെയ്ക്കും രണ്ടാം ദിവസം കാര്യമായ ജോലിയുണ്ടായില്ല. ആർ.അശ്വിൻ (54), വൃദ്ധിമാൻ സാഹ (67), രവീന്ദ്ര ജഡേജ (പുറത്താകാതെ 70) എന്നിവരാണ് രണ്ടാം ദിനം സ്കോറിംഗിന് നേതൃത്വം നൽകിയത്. ലങ്കയ്ക്ക് വേണ്ടി രങ്കണ ഹെരാത്ത് നാല് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരന്പരയിലെ ആദ്യ മത്സരം ജയിച്ച് ഇന്ത്യ 1-0ന് മുന്നിലാണ്.