ആ റണ്ണൗട്ട് പൂജാരയുടെ അശ്രദ്ധ: രഹാനെ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Aug 2018, 9:43 AM IST
rahane says dat runout was pujars mistake
Highlights

  • ഇംഗ്ലണ്ടിനെതിരേ 107ന് പുറത്തായെങ്കിലും രഹാനെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ പിന്തുണച്ചു.

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റിലെ റണ്ണൗട്ട് ചേതേശ്വര്‍ പൂജാരയുടെ അശ്രദ്ധയാണെന്ന് ഇന്ത്യയുടെ ഉപനായകന്‍ അജിന്‍ക്യ രഹാനെ. രണ്ടാം ദിനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രഹാനെ. അദ്ദേഹം തുടര്‍ന്നു..

അത്തരമൊരു റണ്ണൗട്ടില്‍ പൂജാര തീര്‍ച്ചയായും നിരാശയുണ്ടായിരിക്കുമെന്നുറപ്പാണ്. എന്നാല്‍, പറ്റിയ പിഴവ് അംഗീകരിക്കണം. ഇത്തരം തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാല്‍ ഇനിയും ഇന്ത്യക്ക് അവസരമുണ്ട്. ഇംഗ്ലണ്ടിനെതിരേ 107ന് പുറത്തായെങ്കിലും രഹാനെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ പിന്തുണച്ചു.

ഇംഗ്ലീഷ് ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. സാഹചര്യങ്ങള്‍ അവര്‍ നന്നായി മുതലെടുത്തു. കാലാവസ്ഥ കാരണം ലോര്‍ഡ്‌സിലെ വിക്കറ്റില്‍ ബാറ്റ് ചെയ്യുക ബുദ്ധിമുട്ടായിരുന്നു. രണ്ടാദിനത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയെന്നും രഹാനെ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വലിയ ടൂര്‍ണമെന്റുകളില്‍ കളിക്കുമ്പോള്‍ ന്യായീകരണങ്ങളില്‍ കാര്യമില്ല. എല്ലാ ക്രഡിറ്റും ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കുള്ളതാണ്. ബൗളര്‍മാര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കുമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.
 

loader