ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മല്‍സരത്തില്‍ എല്‍ രാഹുലിന് സെഞ്ച്വറി. രാഹുലിന്റെ(പുറത്താകാതെ 107) സെ‌ഞ്ച്വറിയുടെയും പാര്‍ഥിവ് പട്ടേലിന്റെ(71) അര്‍ദ്ധസെഞ്ച്വറിയുടെയും മികവില്‍ ഇന്ത്യ തിരിച്ചടിക്കുകയാണ്. ഇംഗ്ലണ്ടിന്റെ 477 റണ്‍സിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്നിന് 211 എന്ന നിലയിലാണ്. ടെസ്റ്റ് ക്രിക്കറ്റിലെ നാലാമത്തെ സെഞ്ച്വറിയാണ്. ഇന്ത്യയില്‍ രാഹുല്‍ നേടുന്ന ആദ്യ സെഞ്ച്വറിയുമാണിത്. 171 പന്തില്‍ എട്ടു ബൗണ്ടറികളുടെയും രണ്ടു സിക്‌സറുകളുടെയും അകമ്പടിയോടെയാണ് രാഹുല്‍ സെഞ്ച്വറി തികച്ചത്.

വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ 60 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് തുര്‍ന്നത്. പാര്‍ഥിവ് പട്ടേലിന്റെയും 16 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെയും 15 റണ്‍സെടുത്ത വിരാട് കൊഹ്‌ലിയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. പാര്‍ഥിവ്-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 152 റണ്‍സാണ് കൂട്ടുച്ചേര്‍ത്തത്. പരമ്പരയില്‍ രണ്ടാമത്തെ അര്‍ദ്ധസെഞ്ച്വറിയാണ് പാര്‍ഥിവ് പട്ടേല്‍ നേടിയത്. രാഹുലിനൊപ്പം റണ്‍സൊന്നുമെടുക്കാതെ കരുണ്‍ നായരാണ് ക്രീസിലുള്ളത്.

ഇംഗ്ലണ്ടിനുവേണ്ടി ബെന്‍ സ്റ്റോക്ക്സ്, മൊയിന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി