തിരുവനന്തപുരം: ഇന്ത്യാ-ന്യൂസിലന്‍ഡ് നിര്‍ണായക മൂന്നാം ട്വന്റി-20 പോരാട്ടത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇപ്പോഴും നേരിയ ചാറ്റല്‍ മഴയുണ്ട്. മത്സരം തുടങ്ങേണ്ട ഏഴു മണിക്കും മഴയായതിനാല്‍ ഇതുവരെ ടോസ് ചെയ്തിട്ടില്ല. എട്ടു മണി കഴിഞ്ഞതോടെ ഇനി നഷ്ടമാകുന്ന ഓരോ നാലു മിനിട്ടിലും ഓരോ ഓവര്‍ വീതം മത്സരത്തില്‍ വെട്ടിച്ചുരുക്കും. മത്സരം തുടങ്ങാന്‍ വൈകുകയാണെങ്കിലും ആരാധകര്‍ ഇപ്പോഴും ഗ്ലായറിയില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ഏഴു മണിയോടെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങള്‍ ഗ്രൗണ്ടിലിറങ്ങി. രവി ശാസ്ത്രിക്ക് പുറമെ വിരാട് കോലി, ദിനേശ് കാര്‍ത്തിക്ക്, മനീഷ് പാണ്ഡെ, മുഹമ്മദ് സിറാജ് എന്നിവരാണ് ഗ്രൗണ്ടിലിറങ്ങി ഫുട്ബോള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടത്.

Scroll to load tweet…

ഇടവിട്ട് നേരിയ ചാറ്റല്‍ മഴ തുടരുന്നത് ഗ്രൗണ്ട് ഉണങ്ങുന്നതിന് തടസമായി നില്‍ക്കുകയാണ്. മഴ പൂര്‍ണമായും മാറിയാല്‍ മാത്രമെ ടോസ് ചെയ്യാനായി ഇരു ടീം ക്യാപ്റ്റന്‍മാരും ഗ്രൗണ്ടിലിറങ്ങുകയുള്ളു. നിലവിലെ സാഹചര്യത്തില്‍ എട്ടരയ്ക്ക് എങ്കിലും ടോസ് ചെയ്താല്‍ 9 മണിക്ക് മത്സരം തുടങ്ങാനാകൂ.

Scroll to load tweet…