രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഹോട്ടലില്‍ നിന്ന് പഴയ ഭക്ഷണം പിടികൂടി. രാജ്കോട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. ഡപ്യൂട്ടി ഹെല്‍ത്ത് ഓഫീസര്‍ പി.പി റാത്തോഡിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ജഡേജയുടെ ഉള്‍പ്പെടെ കോര്‍പ്പറേഷന്‍ പരിധിയിലുള്ള വിവിധ ഹോട്ടലുകളില്‍ അധികൃതര്‍ പരിശോധന നടത്തി.
റെയ്ഡില്‍ പഴകിയ ഭക്ഷണവും നിരോധിച്ച നിറങ്ങളും പിടിച്ചെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജഡേജയുടെ സഹോദരി നയനബാ അനിരുദ്സിംങാണ് ഇപ്പോള്‍ ഹോട്ടല്‍ നടത്തുന്നത്. 2012ലാണ് ജഡേജ ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ഹോട്ടല്‍ ആരംഭിച്ചത്. അനധികൃത നിര്‍മ്മാണത്തിന്‍റെ പേരില്‍ കഴിഞ്ഞ ഡിസംബറില്‍ ഹോട്ടല്‍ കോര്‍പ്പറേഷന്‍ പൂട്ടിച്ചിരുന്നു.
