കേരളത്തിനെതിരെ ആന്ധ്രയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യദിനം എട്ടിന് 225 റണ്‍സ് എന്ന നിലയിലാണ് ആന്ധ്ര. അക്ഷയ് കെ.സി. നാലും ബേസില്‍ തമ്പി രണ്ടും വിക്കറ്റ് വീഴ്ത്തി...
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ആന്ധ്രയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യദിനം എട്ടിന് 225 റണ്‍സ് എന്ന നിലയിലാണ് ആന്ധ്ര. ആന്ധ്രയ്ക്കായി റിക്കി ഭുയി 109 റൺസെടുത്തു. കേരളത്തിനായി അക്ഷയ് കെ.സി. നാലും ബേസില്‍ തമ്പി രണ്ടും വിക്കറ്റ് വീഴ്ത്തി
ആറ് റൺസെടുത്ത പ്രശാന്ത് കുമാറിനെയും പത്ത് റൺസെടുത്ത അശ്വിൻ ഹെബ്ബറേയും ബേസിൽ തമ്പി പുറത്താക്കി. സെഞ്ചുറി നേടിയ റിക്കിയെ അക്ഷയാണ് പുറത്താക്കിയത്. എട്ട് റണ്‍സുമായി ഷൊയ്‌ബ് ഖാന്‍ ക്രീസിലുണ്ട്.
