കേരളത്തിന്‍റെ നാലാം മത്സരത്തിന് നാളെ തുമ്പയില്‍ തുടക്കം. മധ്യപ്രദേശ് ആണ് എതിരാളികള്‍. ജലജ് സക്സേന സ്വന്തം സംസ്ഥാനത്തിനെതിരെ പോരാട്ടത്തിനിറങ്ങുന്നു...

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‍റെ നാലാം മത്സരത്തിന് നാളെ തുടക്കം. തുമ്പയിൽ നടക്കുന്ന മത്സരത്തില്‍ മധ്യപ്രദേശ് ആണ് എതിരാളികള്‍. മൂന്ന് കളിയിൽ രണ്ട് ജയം അടക്കം 13 പോയിന്‍റുമായി കേരളമാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമത്. മൂന്ന് കളിയിൽ അഞ്ച് പോയിന്‍റ് ഉള്ള മധ്യപ്രദേശ് ഒന്‍പതാം സ്ഥാനത്താണ്.

മധ്യപ്രദേശുകാരനായ കേരളത്തിന്‍റെ മുന്‍നിര താരം ജലജ് സക്സേന സ്വന്തം സംസ്ഥാനത്തിനെതിരെ മത്സരിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. മത്സരം ശനിയാഴ്ച അവസാനിക്കും. അവസാന മത്സരത്തില്‍ ബംഗാളിനെ കേരളം ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.