സൂറത്ത് : രഞ്ജി ട്രോഫിയില്‍ ശക്തരായ വിദര്‍ഭയെ കേരളത്തിന്റെ ബൗളര്‍മാര്‍ തൂത്തെറിഞ്ഞു. മുഴുവന്‍ വിക്കറ്റും നഷ്ടമായ വിദര്‍ഭയ്ക്ക് ആദ്യ ഇന്നിംഗ്‌സില്‍ 246 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കേരളത്തിനും വിദര്‍ഭയ്ക്കും ഏറെ നിര്‍ണ്ണായകമാണ് ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം.

ടോസ് നേടിയ വിതര്‍ഭ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിന് വേണ്ടി കെ സി അക്ഷയ് അഞ്ച് വിക്കറ്റും ജലജ് സക്‌സേന 3 വീക്കറ്റും വീഴ്ത്തി. നിധീഷ് എം ഡിയും ബേസില്‍ തമ്പിയും ഓരോ വിക്കറ്റും വീഴ്ത്തി. 

53 റണ്‍സെടുത്ത അക്ഷയ് വഡ്കറാണ് വിദര്‍ഭയുടെ ടോപ് സ്‌കോറര്‍. ആദിത്യ ആനന്ദ് സര്‍വാത് 39 റണ്‍സും കരണ്‍ ശര്‍മ്മ 31 റണ്‍സും എടുത്തു. പത്താം വിക്കറ്റില്‍ അക്ഷയ് വൊക്കാറെ, ലളിത് യാദവ് എന്നിവര്‍ ചേര്‍ന്ന് പടുത്തുയര്‍ത്തിയ 53 റണ്‍സ് കൂട്ടുകെട്ടാണ് വിദര്‍ഭയെ 246 എന്ന സ്‌കോറിലെത്തിച്ചത്. സൂറത്തിലെ ലാല്‍ഭായ് കോണ്‍ട്രാക്ടര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.