ഐപിഎല്ലിലെ മികച്ച ബൗളറുമാരില്‍ ഒരാളാണ് റാഷിദ് ഖാന്‍. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസസ് ഹൈദരാബാദിന്റെ ജയം ആവേശകരമായിരുന്നു
ഐപിഎല്ലിലെ മികച്ച ബൗളറുമാരില് ഒരാളാണ് റാഷിദ് ഖാന്. മുംബൈ ഇന്ത്യന്സിനെതിരായ മത്സരത്തില് സണ്റൈസസ് ഹൈദരാബാദിന്റെ ജയം ആവേശകരമായിരുന്നു. എന്നാല് മത്സരത്തില് തീക്കൊള്ളികൊണ്ട് തലചൊറിഞ്ഞ റാഷിദ് ഖാന് കിട്ടിയ അടി ശ്രദ്ധേയമാണ്. നാല് ഓവറില് 13 റണ്സ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റ് റാഷിദ് മത്സരത്തില് നേടിയിരുന്നു.
മുംബൈ ഇന്നിങ്സ് നാല് വിക്കറ്റ് നഷ്ടത്തില് 78 എന്ന നിലയില് എത്തി നില്ക്കെയായിരുന്നു സംഭവം. റാഷിദിനെ നേരിടാന് പ്രയാസപ്പെടുകയായിരുന്നു പൊളളാര്ഡ്. റാഷിദ് എറിഞ്ഞ പന്ത് പ്രതിരോധിക്കാന് പോലും പൊളളാര്ഡിന് കഴിഞ്ഞില്ല. റിട്ടേണ് വന്ന പന്ത് റാഷിദ് പിടിച്ചെടുക്കുകയും പൊള്ളാര്ഡിന്റെ തലയ്ക്ക് മുകളിലൂടെ കീപ്പര്ക്ക് എറിഞ്ഞ് കൊടുക്കുകയും ചെയ്തു.
തീര്ന്നില്ല പൊളളാര്ഡിനെ നോക്കി ഒരു പരിഹാസച്ചിരിയും ചിരിച്ചു റാഷിദ്. റാഷിദിനെ തൊട്ടടുത്ത പന്തില് ബൗണ്ടറി കടത്തി പൊളളാര്ഡ് പകരം വീട്ടുകയും ചെയ്തു.
