ബംഗളൂരു: ഐപിഎല്ലില്‍ അത്ഭുതമായി വീണ്ടും അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍. ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ തരംഗമായി മാറിയ റാഷിദിനെ 9 കോടി നല്‍കി സണ്‍റൈസേഴ്സ് നിലനിര്‍ത്തി. റാഷിദിനായി മുംബൈ ഇംന്ത്യന്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ഡെയര്‍ഡെവിള്‍സും ശക്തമായി രംഗത്തുണ്ടായിരുന്നു.
എന്നാല്‍ റൈറ്റ് ടും മാച്ച് കാര്‍ഡ് ഉപയോഗിച്ച് റാഷിദിനെ സണ്‍റൈസേഴ്സ് നിലനിര്‍ത്തുകയായിരുന്നു. ഈ വര്‍ഷത്തെ ഐസിസി അസോസിയേറ്റ് ക്രിക്കറ്റര്‍ ഓഫ് ദ് ഇയറായി റാഷിദ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സണ്‍റൈസേഴ്സിനായി കഴിഞ്ഞ സീസണില്‍ കളിച്ച 14 കളികളില്‍ 1 വിക്കറ്റും സ്വന്തമാക്കി.
കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിനത്തില്‍ 18 റണ്‍സ് മാത്രം വഴങ്ങി ഏഴു വിക്കറ്റ് സ്വന്തമാക്കി റാഷിദ് വിസ്മയമായിരുന്നു. യുസ്‌വേന്ദ്ര ചാഹലിനെ ആറു കോടി രൂപ നല്‍കി ബംഗലൂരു നിലനിര്‍ത്തിയപ്പോള്‍ കുല്‍ദീപ് യാദവിനെ 5.8 കോടി നല്‍കി കൊല്‍ക്കത്ത നിലനിര്‍ത്തി.
