കാബൂള്‍: ട്വന്‍റി20യില്‍ 100 വിക്കറ്റ് നേടിയ പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് അഫ്ഗാന്‍ ക്രിക്കറ്റര്‍ റാഷിദ് ഖാന്. ചരിത്രം കുറിക്കുമ്പോള്‍ 18 വയസും 360 ദിവസവുമാണ് അഫ്ഗാന്‍ സ്‌പി‌ന്നറുടെ പ്രായം. നേരത്തെ 32 ദിവസവും 56 ദിവസവും പ്രായമുള്ളപ്പോള്‍ ഇംഗ്ലീഷ് ബോളര്‍ ഡാനി ബ്രിഗ്സ് സ്ഥാപിച്ച റെക്കോര്‍ഡാണ് റാഷിദ് മറികടന്നത്. 

66 മല്‍സരങ്ങളില്‍ നിന്ന് 100 വിക്കറ്റുകളിലെത്തിയ റാഷിദ് മല്‍സരങ്ങളുടെ എണ്ണത്തില്‍ ശ്രീലങ്കന്‍ താരം അജന്ത മെന്‍ഡിസിനൊപ്പം രണ്ടാമതെത്തി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഹാട്രിക് നേടിയ ആദ്യ താരമാണ് റാഷിദ് ഖാന്‍. 

ഐപിഎല്ലില്‍ കളിച്ച ആദ്യ അഫ്ഗാന്‍ താരമായ റാഷിദ് ഖാന്‍ ബിഗ്ബാഷില്‍ അഡ്‌ലൈഡ്‌ സ്‌ട്രൈക്കഴ്സിനായി കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു.