ലോകകപ്പ് അടുത്തിരിക്കെ ഐപിഎല്ലില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഭാഗികമായി വിശ്രമം നല്‍കാന്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെടുമെന്ന്് കോച്ച് രവി ശാസ്ത്രി. ഐപിഎല്‍ ടീമുകളുടെ ക്യാപ്റ്റന്മാരുമായും, ടീമിന്റെ ഉടമസ്ഥരുമായും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും ശാസ്ത്രി അറിയിച്ചു.
വെല്ലിങ്ടണ്‍: ലോകകപ്പ് അടുത്തിരിക്കെ ഐപിഎല്ലില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഭാഗികമായി വിശ്രമം നല്‍കാന്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെടുമെന്ന്് കോച്ച് രവി ശാസ്ത്രി. ഐപിഎല്‍ ടീമുകളുടെ ക്യാപ്റ്റന്മാരുമായും, ടീമിന്റെ ഉടമസ്ഥരുമായും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും ശാസ്ത്രി അറിയിച്ചു.
ടീമിലെ പ്രധാന ബൗളര്‍മാര്‍ക്ക് കൂടുതല്‍ മത്സരം കളിച്ച് പരിക്കേല്‍ക്കാന്‍ സാധ്യതയേറെയാണ്. ഇതൊഴിവാക്കാനാണ് ഇങ്ങനെ ഒരു നീക്കം നടത്തുന്നത്. ലോകകപ്പ് ടീമിലുള്ള ഇന്ത്യന്‍ ബൗളര്‍മരാരെ നിശ്ചിത മത്സരങ്ങളിലേ കളിപ്പിക്കാവൂ എന്ന് ഫ്രാഞ്ചൈസികളോട് ആവശ്യപ്പെടുമെന്നും ശാസ്ത്രി പറഞ്ഞു.
താരങ്ങള്‍ക്ക് കൃത്യമായ വിശ്രം അനുവദിക്കേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിയൂ. എന്നാല്‍ ഫ്രാഞ്ചൈസികള്‍ എത്രക്കണ്ട് സമ്മതിക്കുമെന്ന് കണ്ടറിയണം.
