വീരാട് കോലിയുയെ സ്റ്റംമ്പ് പിഴുതിട്ടും അമിതമായി ആഘോഷം നടത്താത്ത രവീന്ദ്ര ജഡേജ അതായിരുന്നു ഇന്നലെ ക്രിക്കറ്റ് ലോകത്തെ സംസാരം
പൂനെ: വീരാട് കോലിയുയെ സ്റ്റംമ്പ് പിഴുതിട്ടും അമിതമായി ആഘോഷം നടത്താത്ത രവീന്ദ്ര ജഡേജ അതായിരുന്നു ഇന്നലെ ക്രിക്കറ്റ് ലോകത്തെ സംസാരം. ഇപ്പോഴിതാ താന്‍ എന്തുകൊണ്ട് വിക്കറ്റ് ആഘോഷിച്ചില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജഡേജ. ബംഗലൂരുവിന്‍റെ ബാറ്റിംഗിന് ശേഷം കമന്‍റേറ്ററായ രോഹന്‍ ഗവാസ്‌കറുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയായിരുന്നു ജഡേജയുടെ വെളിപ്പെടുത്തല്‍.
ആദ്യ പന്തായിരുന്നു അതെന്നും അതുകൊണ്ട് തന്നെ വിക്കറ്റ് എടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു ജഡേജയുടെ മറുപടി. അതുകൊണ്ട് താന്‍ ആഘോഷിക്കുന്നതിനെ കുറിച്ച് ചിന്തിച്ചില്ലെന്നും താരം പറയുന്നു.വിരാടിന്‍റെ വിക്കറ്റ് നേട്ടം വളരെ പ്രധാനപ്പെട്ടതാണെന്നും ആ മൊമന്റം മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നും താരം പറയുന്നു.
അതിവേഗത്തില്‍ കോലിയുടെ ഓഫ്സൈഡിലേക്ക് വന്ന പന്ത് പ്രതിരോധിക്കാനാകാതെ ഇന്ത്യന്‍ നായകന്‍ പരുങ്ങി നിന്നപ്പോള്‍ പന്ത് സ്റ്റമ്പ് തെറിപ്പിച്ച് കടന്നു പോവുകയായിരുന്നു. ആഘോഷിക്കണോ വേണ്ടയോ എന്ന ഭാവത്തില്‍ നിന്ന ജഡേജ മുന്‍ ടീമിനെതിരെ ഗോള്‍ നേടിയ ഫുട്‌ബോള്‍ താരങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതാണെന്നായിരുന്നു കമന്റേര്‍മാരുടെ പ്രതികരണം.
