കൊളംബോ: ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നായകന്‍ എംഎസ് ധോണിയുമാണ് തന്റെ വളര്‍ച്ചയ്ക്കു പിന്നിലുള്ള രണ്ടു പേരെന്ന് ഐസിസി ടെസ്റ്റ് ഓള്‍ റഔണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ രവീന്ദ്ര ജഡേജ. ഔള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ജഡേജയെ അഭിനന്ദിച്ച് ക്യാപ്റ്റന്‍ കോലി പോസ്റ്റ് ചെയ്ത ട്വീറ്റിനുള്ള മറുപടിയായാണ് ജഡേജ ഇക്കാര്യം വ്യക്തമാക്കിയത്.
ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗിലും ബൗളര്‍മാരുടെ റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്തിയ എന്റെയ വളര്‍ച്ച സാധ്യമാക്കിയത് കോലിയും ധോണിയുമാണ്. പിന്നെ എന്റെ ആരാധകരും കുടുംബവും-ജഡേജ പറഞ്ഞു. ലോക ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറായ ഇന്ത്യയുടെ വാള്‍പ്പയറ്റുകാരന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ജഡേജയ്ക്കുള്ള കോലിയുടെ ആശംസാ സന്ദേശം.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഐസിസി റാങ്കിംഗിലാണ് ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനെ പിന്തള്ളി ജഡേജ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ജഡേജ നേരത്തെ ഒന്നാം സ്ഥാനത്തായിരുന്നു.
